Home | Articles | 

Lijo Peter
Posted On: 03/09/18 20:21

 

വിശുദ്ധ കുർബാനയ്ക്കു ശേഷം മിഖായേലിനോടുളള പ്രാര്‍ത്ഥന നടത്തുവാന്‍ ആഹ്വാനം കണക്റ്റികട്ട്: വിശുദ്ധ കുർബാനയ്ക്കു ശേഷം മിഖായേലിനോടുളള പ്രാർത്ഥന നടത്തുവാന്‍ രൂപതാ വെെദികർക്ക് നിർദ്ദേശവുമായി അമേരിക്കൻ രൂപത. ലൈംഗീക വിവാദങ്ങളിലൂടെ സഭ കടന്നു പോകുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയിലെ കണക്റ്റികട്ട് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ബ്രിഡ്ജ്പോർട്ട് രൂപതാദ്ധ്യക്ഷന്‍ ഫ്രാങ്ക് കാഗിയാനോ ഇപ്രകാരം തീരുമാനം എടുത്തത്. വ്യാകുല മാതാവിന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ മാസം പതിനഞ്ചാം തീയതി മുതൽ ബിഷപ്പ് ഫ്രാങ്ക് കാഗിയാനോയുടെ നിർദേശം ഇടവക ദേവാലയങ്ങളിൽ പ്രാബല്യത്തില്‍ വരും. അന്നേ ദിവസം രൂപതയിൽ ബിഷപ്പിന്റെ നേതൃത്വത്തിൽ ദിവ്യകാരുണ്യ ആരാധനയും, വിശുദ്ധ ബലിയർപ്പണവും നടക്കും. http://www.pravachakasabdam.com/index.php/site/news/8566



Article URL:







St. Mary's Church, Chattamala   |