Community Message

വിശുദ്ധിയിൽ ജീവിക്കാൻ തീരുമാനമെടുത്ത ഒരു വ്യക്തി അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യമാണ് ഈ പ്രഭാഷണത്തിൽ പറയുന്നത്.

പൈശാചികമായ എല്ലാ പ്രലോഭനങ്ങളും സംഭവിക്കുന്നത് നമ്മുടെ ചിന്തയിലേക്കാണ്, അതായതു പിശാച് ഒരുവനെ വീഴിക്കുന്നതു ചിന്തകൾ കടത്തിവിട്ടിട്ടാണ്. വചനത്തിലൂടെ കടന്നു പോയാൽ പൈശാചിക ചിന്തകൽ മൂലമുള്ള പ്രവൃത്തി വഴി പാപത്തിലേക്കു വീണുപോയവരെ കാണാൻ സാധിക്കും.

അത്താഴ സമയത്ത്‌ പിശാച്‌ ശിമയോന്‍െറ പുത്രനായ യൂദാസ്‌ സ്‌കറിയോത്തായുടെ മനസ്‌സില്‍ യേശു വിനെ ഒറ്റിക്കൊടുക്കുവാന്‍ തോന്നിച്ചു.
യോഹന്നാന്‍ 13 : 2


ഇതിൽ നിന്ന് നമുക്ക് മനസിലാകുന്നത് ചിന്തകളിൽ സാത്താന് സ്വാധീനം ചെലുത്താൻ സാധിക്കും എന്നുള്ളതാണ്. അതായതു പിശാചിന്റെ മുഴുവൻ പരീക്ഷകളും നടക്കുന്നത് മനസ്സിലാണ്.

പിശാച് വന്നു പ്രലോഭനം നൽകുമ്പോൾ അതിനെ അതിജീവിക്കാൻ നമുക്ക് വചനം മൂലം സാധിക്കും. പ്രലോഭനത്തെ അതിജീവിക്കാൻ നമ്മളുടെ മനസ്സിലേക്ക് വചനം കൊണ്ടുവരുക എന്നതാണ്. വചനം പഠിച്ചാൽ ധ്യാനിച്ചാൽ എല്ലാ പ്രലോഭനങ്ങളെയും അതിജീവിക്കാൻ നമുക്ക് സാധിക്കും.

അസ്വസ്ഥതയും മാനസിക പീഡനങ്ങളും അനുഭവിക്കുന്ന നേരം, ബൈബിൾ തുറന്നു വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതു വളരെ അനുഭവം നൽകുന്നതാണ് എന്ന് അച്ചൻ തന്റെ അനുഭവത്തിലൂടെ വിവരിക്കുന്നു.

ജീവിതത്തിൽ കർത്താവിന്റെ കൂടെ ആയിരിക്കുന്നവനും പ്രശ്നങ്ങൾ ഉണ്ടാകാം. കൊടുങ്കാറ്റിലകപ്പെട്ടപ്പോൾ ശിക്ഷ്യന്മാർ ഭയപ്പെട്ടു എന്ന് തിരുവചനം പറയുന്നു. തോണിയിൽ യേശു ഉണ്ടായിട്ടുപോലും അല്പവിശ്വാസികളായ അവർ ഭയന്നുപോയി. അതായതു നമ്മൾക്കുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം ദൈവം നമ്മുടെ കൂടെയില്ലാത്തതല്ല. ഈശോ കൂടെയുണ്ടായിരുന്നപ്പോൾ പോലും കൊടുങ്കാറ്റടിച്ചു. എങ്ങനെ ഈ അവസരങ്ങളെ അതിജീവിക്കാം എന്ന് അച്ചൻ വിശദീകരിക്കുന്നു.

 


നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് മറുപടി ലഭിക്കാന്‍ വൈകുന്നത് എന്തുകൊണ്ട്? .... Fr.Daniel Poovannathil
St.Thomas Forane church, Chittarikkal - Myparish.net Community Message

 

 

St.Mary's Church Chattamala - myparish.net community is a parish oriented social media service. Any members from st.thomas forane church can register and use it. Members can post information which is suitable for St.Mary's Church Chattamala community. All posts from members will be visible in St.Mary's Church Chattamala community wall.

Myparish.net is a catholic social media which provides the network of 3000 parishes in kerala to share the information related to spiritual life . Our St.Mary's Church Chattamala online community is using the myparish.net communication platform to offer this service in our parish.

Existing members – Login here

New Member Registration

Home    |   Our Parish
St. Mary's Church, Chattamala | Powered by myparish.net, A catholic Social Media